കാലം കാത്തുവെച്ച പുണ്യഭൂമിയിലൂടെ : രാമേശ്വരം - ധനുഷ്‌കോടി യാത്ര

Dhanushkodi, Rameswaram, Tamil Nadu

കടലിന്റെ മായിക സൗധര്യം ഉള്ള, മനസ്സിന്നു വിട്ടുപോകാത്ത, ഒരിക്കൽ പോയാൽ പിന്നെയും പോകണമെന്ന് തോന്നിക്കുന്ന മാന്ത്രിക ഭൂമി.... മധുരയിൽ വെഡ്‌ഡിങ് ഫോട്ടോഗ്രാഫി ഷൂട്ട് കഴിഞ്ഞപ്പോൾ തോന്നിയതാണ് ഈ യാത്ര...

കൂടെയുള്ളവരും കൂടി സമ്മതിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല വണ്ടി നേരെ ധനുഷ്കോടിയിലേക്ക്... മധുരയിൽ നിന്നും ഏകദേശം നൈറ്റ് 9 മണിക്കാണ് രാമേശ്വരത്തേക്ക് യാത്ര തിരിച്ചത്..

പതിവിൽ കൂടുതൽ കൂടുതൽ നിലാവെളിച്ചം ഉണ്ടായിരുന്നു.. രാത്രി 11 മണിയോടെ പാമ്പൻ പാലത്തിൽ എത്തിച്ചേർന്നു... ഒരു പാട് പേർ അവിടെ മീൻ പിടിക്കുനുണ്ടയിടുന്നു... ഒരു സുഹൃത്ത് നു വലിയ ഒരു മീനിനെ കിട്ടി !!.. അവിടുന്നു രാമേശ്വരത്തെ ഒരു ഹോട്ടൽഇൽ തങ്ങി...

രാവിലെ ആരാധ്യനായ കലാം സർന്ടെ (house of APJ Abdul Kalam) കാണുവാൻ പോയി... ആ വഴികളുലൂടെ സഞ്ചരിക്കുമ്പോളാണ് കലാം എന്ന വ്യക്തിയുടെ മഹത്വം നമുക്ക് മനസ്സിലാകുക.. രാമേശ്വരത്തെ വഴികൾ ഇടുങ്ങിയതാണ്... അവിടുന്നു നേരെ ധനുഷ്കോടിയിൽ എത്തിച്ചേർന്നു...

എല്ലാവരും സ്ഥിരം നടത്തുന്ന പോലേ അവിടുന്നു രാമസേതു പോയിന്റ് ലേക്ക് വണ്ടിയിൽ പോകേണ്ട എന്നു തീരുമാനിച്ച് കടലിൻന്ടെ ഭംഗി ആസ്വദിച്ചു നടന്നു... സ്കെയിൽ വെച്ച് നീളത്തിൽ വരച്ച പോലേ പുതിയ റോഡ്... ഇരുവശവും കടൽ... അതൊരു അനുഭവം തന്നെയാണ്...

ഏകദേശം 5 കിലോമീറ്റർ നടന്നു സൈക്ളോണിൽ തുടച്ചു നീക്കപെട്ടാ ഓൾഡ് ധനുഷ്‌കോടി ഇൽ എത്തി.. കുറച്ചു നേരം avideചിലവഴിച്ചു പിന്നേയഉം നടന്നു... രാത്രിയായി... പക്ഷെ പകൽ പോലേ നിലാവെളിച്ചം... പിന്നീടാണ് മനസ്സിലായത് അന്നു സൂപ്പർ മൂൺ സംഭവിച്ച ദിവസമായിരുന്നെന്നു...

രാത്രിയിൽ അത്രയും നിലാവെളിച്ചത്തിൽ ധനുഷ്‌കോടി കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി തോന്നി... ഏകദേശം 11 മണിയോടെ ഞങ്ങൾ കാർ പാർക്കുചെയ്ത സ്ഥലത്തെത്തി... പിറ്റേ ദിവസം സമീപ പ്രദേശങ്ങളിൽ വെറുതെ കറങ്ങി.. മണ്ഡപം ബീച്ച് കാണേണ്ട ഒരു ബീച്ച് ആണ്.. അതു പോലേ പാമ്പൻ പാലത്തിൽകൂടി ട്രെയിൻ പോകുന്നതും... നിങ്ങൾക്കായി കുറച്ചു ചിത്രങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയുന്നു

Credits: Sajinth Mediafort / Mediafort India

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1356290244445506

No comments:

Post a Comment