COORG - The Scotland Of India
കൂര്‍ഗ് നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും , നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുള്ള കൂർഗ് സഞ്ചാരികളെ വീണ്ടും വീണ്ടും സഞ്ചാരികളെ ആകര്‍ഷിക്കും.
മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള് പ്രണയിച്ചുപോകും.
കാനന പാതയും കാപ്പിത്തോട്ടവും കഥ പറയുന്ന കൂർഗിന്റെ മടിത്തട്ടിലൂടെ പുലർകാല തണുപ്പിനെ വാരിപുണരാൻ....
ഞാൻ അഗ്രഹിക്കാറുള്ള ആ അവധി ദിവസം എനിലണവായ്
വൺഡേ ആണേലും ഞാൻ തെണ്ടാൻ ഇറങ്ങും വീട്ടുകാർ പറഞ്ഞാലും നാട്ടുകാര്‍ തടഞ്ഞാലും എനിക്ക് പോവണം ന്ന് തോന്നിയാ ഞാൻ പോവും.
വൈകിട്ട് 6ന് ഞാൻ വീട്ടിൽ നിന്ന് കാറെടുത്ത് ന്റെ ബോസ്സിനെ പോയി പിക്ക് ചെയ്ത് മാവൂരിലൂടെ അരീക്കോട് വഴി നിലമ്പൂർ റോഡിൽ കയറി പിന്നെ യാത്ര ചാലിയാറിന്റെ തീരത്തുകൂടെ നിലമ്പൂർ എത്തും മുമ്പ് റോഡ് നല്ല ബ്ലോക്. ബ്ലോകായപ്പോ മനസിൽ തോന്നി കുറച്ച് ലേറ്റായി ഇറങ്ങിയാ മതിയായിരുന്നു എന്ന് മെല്ലെ മെല്ലെ ബ്ലോക് നീങ്ങി.
നിലമ്പൂരിന്റെ ഹൃദയമായ തേക്ക് മ്യൂസിയം കഴിഞ്ഞ് റോഡിന്റെ ഇരു സൈഡിലും വഴിയോര കച്ചവടക്കാരുടെ തിരക്ക് ആകെപ്പാടെ ഒരു ഒച്ചേം പടേം കളർഫുൾ ഉത്സവം അവിടെ വണ്ടി നിർത്തി അവിടെ ഒന്ന് ചുറ്റിക്കറങ്ങി. മുകളിൽ ആരോ കാത്ത് നിൽക്കുന്ന പോലെ ഞാൻ കാറെടുത്ത് ധൃതിയിൽ ചുരത്തിലേക്ക് പോന്നു. തിരക്കൊഴിഞ്ഞ ചുരത്തിലെ വ്യൂവിൽ നിന്ന് തിരക്കേറിയ നഗരത്തിന്റെ മേൽ ഭാഗം കണ്ടു നിന്നു ആരോടും ഒന്നും പറയാനില്ല ഒറ്റക്കാണ്. ബോസ്സ് ബ്ലോക്കിൽ പെട്ട് ക്ഷിണിച്ചുപോയി നല്ല ഉറക്കമാണ്.
ചുരത്തിലെ ഇരുളടഞ്ഞ പാതയിലൂടെ ഗട്ടറുകളും മറികടന്ന് ഞാൻ നാടുകാണിയിൽ എത്തി അവിടെ നിന്നും ഒരു കട്ടൻ കുടിക്കാൻ ഇറങ്ങി ഹൊ ഒടുക്കത്തെ തണുപ്പ് പെട്ടെന്ന് ചായ കുടിച്ച് വേഗം കാറിൽ കയറി. കാർ പന്തല്ലൂർ റൂട്ടിലേക്ക് തിരിച്ചു. നാടുകാണി മുതൽ എരുമാട് വരെ ഇരുളടഞ്ഞ ചെറിയ ഒരു കാനന പാതയാണ്. സർക്കാരിന്റെ കണക്കിൽ മൃഗങ്ങൾ ഇറങ്ങാത്ത റൂട്ട് എന്നാൽ ഈ റൂട്ടിൽ വീടുകൾ ഉണ്ട് എങ്കിലും ഒരു വിധം മൃഗങ്ങൾ ഈ റൂട്ടിൽ ഉണ്ടാവാറുണ്ട്.
ഞാൻ നാടുകാണി കഴിഞ്ഞ് നാല് കിലോമീറ്റർ ചെന്നപ്പോഴേക്കും റോട്ടിൽ ഒരു ആനക്കുട്ടം റോഡ് ബ്ലോക് ചെയ്തു നിൽക്കുന്നു. കാർ നിർത്തി ലൈറ്റ് ഓഫ് ചെയ്തു കുറച്ചു നേരം നിന്നു ലൈറ്റ് ഒാൺ ചെയ്തു നോക്കി പേടിയുണ്ട് എങ്കിലും ധൈര്യമുണ്ട് ന്നാലും പേടിയാ.
റോഡിന്റെ പല ഭാഗത്തായി ആനക്കൂട്ടം ചിതറി നിന്നു അതിനിടയിലൂടെ പേടിയോടെ മെല്ലെ മെല്ലെ ഞാൻ ആനക്കൂട്ടം മറികടന്ന് ശ്വാസം വിട്ട്. " ഹൊ രക്ഷപ്പെട്ട് " ഒരു പാട്ടൊക്കെ പാടി കുറച്ച് ദൂരം ചെന്നപ്പോഴേക്ക് റോട്ടിൽ മരക്കൊമ്പ് , പുല്ല്, മണ്ണ് ,എല്ലാം അവിടിവിടെ യായി ഞാൻ ശ്രദ്ധിച്ചു മെല്ലെ എന്റെ പാട്ടിന്റെ ശബ്ദം നിലച്ചു കാർ വേഗത കുറച്ചു ചെറിയൊരു വളവ് . വളവൊന്ന് നിവർന്ന് എന്റെ കാറിന്റെ ലൈറ്റിൽ പെട്ടെന്നൊരു രൂപം ഒരു ഒറ്റയാൻ ഈശ്വരാ വീണ്ടും കുടുങ്ങിയോ?
റോഡിന്റെ വലതു വശത്ത് നിൽക്കുന്നു കാർ നിർത്തി നിർത്തിയില്ല മെല്ലെയിങ്ങ് പോന്നു വീണ്ടും ഭാഗ്യം പാട്ടൊന്ന് ഉറക്കെ പാടി വണ്ടി നീട്ടി വിട്ടു സുൽത്താൻ ബത്തേരിക്ക്. അവിടുന്ന് ബീനാച്ചി ടൗണിൽ നിന്ന് റൈറ്റ് തിരിഞ്ഞ് കേണിച്ചിറയിലൂടെ പയമ്പള്ളി വഴി കാട്ടിക്കുളം ചെന്ന് ലെഫ്റ്റ് തിരിഞ്ഞു രണ്ട് കിലോമീറ്റർ കഴിഞ്ഞു റോഡിന്റെ ഇരുവശത്തും വിജനമായ തേക്കിൻ കാട് ഒരു മൃഗങ്ങളും ഇല്ല നല്ല നിലാവുണ്ട് ചുറ്റം നോക്കി കാർ തോൽപ്പെട്ടി ചെക്ക് പോസ്റ്റ് കടന്നു കുട്ടയിൽ എത്തി.
അവിടുന്ന് നേരെ ഗോണിക്കുപ്പ സമയം നാലര കഴിഞിരുന്നു മഞ്ഞ് പുതച്ച് കിടക്കുന്ന ഗോണിക്കുപ്പ പട്ടണത്തിന്റെ ഓരത്ത് ഞാൻ എന്റെ കാര്‍ നിർത്തി നേരം പുലരും മുമ്പ് എഴുന്നേൽക്കണം എന്നുണ്ട്. മാനത്തെ മേഘം മഞ്ഞായ് ഭൂമിയിൽ എത്തി മനുഷ്യരെ പുൽകുന്നുണ്ടത്രെ അത് പോലെ എന്നെയും പുൽകിയിട്ടുണ്ടാവാം ചുരുണ്ടു മടങ്ങി ഞാനും കണ്ണടച്ച് ഉറങ്ങി .
കൊടഗിലെ പുലർകാലം ആസ്വദിച്ചറിയുക എന്ന ആഗ്രഹത്തിൽ മല കയറി വന്ന ഞൻ ഉണരുന്നത് പച്ചപ്പുകളെ മഞ്ഞെന്ന വെള്ളപുതപ്പ് അണിയിച്ച് നല്ല തണുപ്പിൽ മാനം മുട്ടെ ഉയർന്ന് പന്തലിച്ച് കിടക്കുന്ന സിൽക്ക് മരങ്ങളുടെ തൊലികളെയും ഇലകളെയും തഴുകി മുല്ലപ്പൂ വിനേക്കാൾ ഗന്ധമുള്ള കാപ്പിപ്പൂക്കളും തഴുകിയുണർത്തി എല്ലായിടത്തും സ്വർണം പൂശി സൂര്യൻ എത്തി അപ്പോഴേക്കും നേരം എട്ട് കഴിഞ്ഞ് ആ പുലരിയെ ഞാൻ ഉറങ്ങി ആസ്വദിച്ച്.
തണുപ്പിനെ ഇങ്ങനെയും ആസ്വദിക്കാമല്ലോ ...ലെ ... ?
പോളിബേട്ടയും മടിക്കരിയും ഒന്ന് കറങ്ങി തിരിച്ച് നാഗർഹോൾ ഫോറസ്റ്റിലൂടെ നാട്ടിലേക്ക് തിരിച്ചു...
നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് കൂര്‍ഗ് യാത്രയ്ക്ക് ഏറ്റവും പറ്റിയത്. റോഡാണ് പ്രധാന യാത്രാമാര്‍ഗം.
Credits: Saban Calicut
https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1379510268790170
No comments:
Post a Comment