ഭൂമിയിൽ പറുദീസ ഉണ്ടെങ്കിൽ ,അത് കാശ്മീർ തന്നെ" എന്ന് മുഗൽ ചക്രവർത്തി ജഹാൻഗീർ പറഞ്ഞിട്ടുണ്ടെന്നു ഹിസ്റ്ററി ടീച്ചർ പടിപിച്ചത് ഓർമയിൽ നിലനില്കുന്നു....എന്നാൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കാർഗിൽ യുദ്ധം ഉണ്ടായി ....
പിന്നെ കാശ്മീരിനെപറ്റി കേൾകുമ്പോൾ എന്റെ സാധാരണ ചിന്താഗതിയിൽ കര്ഗില്നെ ഓർമിക്കും..! വീട്ടിൽ ഉള്ളവര്‍ക്ക് ഞാൻ കാശ്മീർ കാണാൻ പോകുന്നു എന്നത് അത്ര രസമാകില്ല എന്നുറപ്പുള്ളതിനാൽ അവരെ അറിയിക്കാതെ മറ്റു 3 സുഹൃത്തുക്കളുടെ കൂടെ 23 ദിവസത്തെ കാശ്മീർ സന്ദർശനം നടത്താൻ ഭാഗ്യമുണ്ടായി .
ഡൽഹിയിൽ നിന്നും മനാലി വഴി leh-ladak എത്തി .തിരിച്ചു ശ്രിനഗർ - ജമ്മു വഴി ഡെൽഹിയിൽ 23-ആം ദിവസം എത്തി.. പൊതുഗതാഗതമാർഗം മാത്രമാണ് ഉപയോഗിച്ചത് ,(leh ടൌണിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് ടാക്സി വാടകയ്ക്ക് ആവശ്യം വന്നു ). " ഒരികലും കാശ്മീർ വന്നു കണ്ടിട്ടു പോകുവാൻ സാധിക്കില്ല...
നിങ്ങൾ ഒരിക്കൽ ഈ താഴ്‌വരകള്‍ കണ്ടാൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കാൻ ഉള്ള ഒരു അസുഖതിന് അടിമയാകും " കാശ്മീർ താഴ്‌വരയിൽ കണ്ട കാഴ്ചകൾ സഞ്ചാരിക്ക് സമർപ്പിക്കുന്നു !!
Credits: Sandeep Kannelil
https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1300478180026713
No comments:
Post a Comment